Ultimate magazine theme for WordPress.

ഇരുണ്ട പാടുകള്‍ നീക്കാന്‍ കറ്റാര്‍ വാഴ

നിങ്ങളുടെ മുഖത്തെ ഇരുണ്ട പാടുകള്‍ നീക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഏറ്റവും മികച്ചതായ കറ്റാര്‍ വാഴ തന്നെ തിരഞ്ഞെടുക്കാം. കറ്റാര്‍വാഴ ജെല്‍ നിലവില്‍ നിരവധി ഉത്പന്നങ്ങളായി വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ നിങ്ങളുടെ മുഖത്തെ ഇരുണ്ട പാടുകളെ നീക്കാനായി നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കറ്റാര്‍ വാഴ പലവിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. കാരണം പ്രിസര്‍വേറ്റീവുകളില്ലാത്ത പുതിയ ഉല്‍പ്പന്നം അതിലോലമായ ചര്‍മ്മത്തിന് മികച്ച ഫലങ്ങള്‍ നല്‍കും.

കറ്റാര്‍ വാഴ ചെടിയില്‍ നിന്ന് കുറച്ച് പുതിയ കറ്റാര്‍ വാഴ പള്‍പ്പ് ശേഖരിക്കുക. നനഞ്ഞ കോട്ടണ്‍ തുണി ഉപയോഗിച്ച് കണ്ണിനു താഴെയുള്ള ഭാഗം വൃത്തിയാക്കി ഈ ജെല്‍ കറുപ്പ് ബാധിച്ച സ്ഥലത്ത് പുരട്ടുക. വിരലുകള്‍ ഉപയോഗിച്ച് ലഘുവായി മസാജ് ചെയ്യുക, തുടര്‍ന്ന് 15 മിനിറ്റ് ഉണങ്ങാന്‍ വിടുക.

തുടര്‍ന്ന് നിങ്ങള്‍ക്ക് കറ്റാര്‍ വാഴ പള്‍പ്പ് നനഞ്ഞ തുണി കൊണ്ടു തുടച്ച് നീക്കംചെയ്യാം, ചര്‍മ്മത്തിന് ഒട്ടല്‍ തോന്നുന്നുണ്ടെങ്കില്‍ മാത്രം മുഖം കഴുകിയാല്‍ മതിയാവും. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് രാത്രിയില്‍ ഒരു തവണയും പകല്‍ ഒരു തവണയുമായി ദിവസത്തില്‍ രണ്ടുതവണയെങ്കിലും ഇത്തരത്തില്‍ കറ്റാര്‍ വാഴ നേരിട്ട് പുരട്ടുക.

ചര്‍മ്മത്തിന്റെ ഏതെങ്കിലും തരത്തിലുള്ള പാടുകള്‍ മായ്ക്കുന്നതില്‍ ഉരുളക്കിഴങ്ങ് ജ്യൂസിന്റെ ഫലപ്രാപ്തി പ്രശസ്തമാണ്. ഇരുണ്ട വൃത്തങ്ങളില്‍ നിന്ന് വേഗത്തില്‍ മുക്തി നേടാനായി നിങ്ങള്‍ക്ക് ഉരുളക്കിഴങ്ങ് ജ്യൂസിനൊപ്പം കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കാം. ചേരുവകള്‍

* 1 ടേബിള്‍ സ്പൂണ്‍ ഉരുളക്കിഴങ്ങ് ജ്യൂസ്

* 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍

ഒരു ഉരുളക്കിഴങ്ങ് അരച്ച് ജ്യൂസ് പിഴിഞ്ഞെടുക്കുക. ഇത് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലുമായി കലര്‍ത്തുക. നന്നായി മിശ്രിതമാക്കി നനഞ്ഞ കോട്ടണ്‍ തുണി ഉപയോഗിച്ച് കണ്ണിനു താഴെയുള്ള ഭാഗം വൃത്തിയാക്കി പുരട്ടുക. ഈ മിശ്രിതം 30 സെക്കന്‍ഡ് നേരം മസാജ് ചെയ്യുക. ഈ പായ്ക്ക് പ്രയോഗിച്ച് 10 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.

കറ്റാര്‍ വാഴയും കക്കിരിയും കക്കിരിക്ക് ചര്‍മ്മത്തെ സുഖപ്പെടുത്തുന്ന സ്വാഭാവിക ഗുണങ്ങളുണ്ട്. മാത്രമല്ല, കറ്റാര്‍ വാഴയ്‌ക്കൊപ്പം ഫലപ്രദമായി പ്രവര്‍ത്തിക്കാനും കഠിനമായ കറുത്ത പാടുകളെ നീക്കംചെയ്യാനും കഴിയും.

ചേരുവകള്‍

* 1 ടേബിള്‍ സ്പൂണ്‍ കക്കിരി ജ്യൂസ്

* 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍

ഒരു നല്ല കക്കിരി അരച്ച് ജ്യൂസ് എടുക്കുക. അതില്‍ നിന്ന് ഒരു ടേബിള്‍ സ്പൂണ്‍ എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലുമായി കലര്‍ത്തുക. കണ്ണിന്റെ താഴ്ഭാഗത്ത് 30 സെക്കന്‍ഡ് നേരം ഈ മിശ്രിതം മസാജ് ചെയ്യുക. തുടര്‍ന്ന് 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം നനഞ്ഞ കോട്ടണ്‍ തുമി ഉപയോഗിച്ച് തുടച്ച് മുഖം കഴുകുക.

Comments are closed.