Ultimate magazine theme for WordPress.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 0.2 ശതമാനമായി ഇടിയുമെന്ന് മൂഡീസ് ഇന്‍വസ്റ്റേര്‍സ് സര്‍വീസ്

ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 0.2 ശതമാനമായി ഇടിയുമെന്ന് മൂഡീസ് ഇന്‍വസ്റ്റേര്‍സ് സര്‍വീസ് വ്യക്തമാക്കുന്നു. അതേസമയം 2021 ല്‍ സാമ്പത്തിക വളര്‍ച്ച 6.2 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തി വളര്‍ച്ച 0.9 ശതമാനമാകുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിയുടെ കണക്ക്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക രംഗം തീര്‍ത്തും നിശ്ചലമായതാണ് തിരിച്ചടിയായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം നഷ്ടപ്പെട്ടിരുന്നു. 6.1 ശതമാനം വളര്‍ച്ച നേടിയ ചൈനയാണ് ഒന്നാമതായത്. ഇന്ത്യയുടെ വളര്‍ച്ച 5.3 ശതമാനമായിരുന്നു. കൊറോണ വൈറസ് വ്യാപനം ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തുന്നത്.

Comments are closed.