Ultimate magazine theme for WordPress.

വിമാനയാത്രികരെ അഭിവാദ്യം ചെയ്യുന്ന ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയുടെ വിഡിയോ ട്വിറ്ററില്‍ വൈറലായി

0

ബ്രസീലിയ: വിമാനയാത്രികരെ അഭിവാദ്യം ചെയ്യുന്ന ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയുടെ വിഡിയോ ട്വിറ്ററില്‍ വൈറലായിരുന്നു. ‌ഇതിനുപിന്നാലെ പ്രസിഡന്റിന് നേരെ യാത്രക്കാര്‍ കൂവുന്ന ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വിമാനത്തില്‍ പ്രവേശിച്ച ബൊല്‍സൊനാരോയ്ക്ക് നേരെ യാത്രക്കാര്‍ നടുവിരല്‍ ഉയര്‍ത്തിയതും ഗെറ്റ് ഔട്ട് വിളികള്‍ നിറഞ്ഞതുമാണ് ഈ ദൃശ്യങ്ങളില്‍. ഇക്കൂട്ടരോട് യാത്ര കഴുതപ്പുറത്താക്കാന്‍ പറഞ്ഞിരിക്കുകയാണ് ബൊല്‍സൊനാരോ.

എസ്പിറിറ്റോ സാന്റോയിലെ ഒരു പൊതു പരിപാടി ഉത്ഘാടനം ചെയ്ത് മടങ്ങുമ്ബോഴാണ് ബൊല്‍സൊനാരോ പുറപ്പെടാന്‍ തയ്യാറായി നിന്നിരുന്ന വിമാനത്തിലേക്ക് പ്രവേശിച്ചത്.

യാത്രക്കാരും വിമാനജീവനക്കാരും ബൊല്‍സൊനാരോയെ സ്വീകരിക്കുന്നതും ഒപ്പം സെല്‍ഫി എടുക്കാന്‍ തിടുക്കം കൂട്ടുന്നതുമൊക്കെയാണ് അദ്ദേഹം പങ്കുവച്ച വിഡിയോയിലുള്ളത്. അതേസമയം ഇതേ വിമാനത്തില്‍ നിന്നുള്ള മറ്റു കാഴ്ചകളാണ് വിമര്‍ശകര്‍ പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് നേരിടുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റിനെതിരെയുള്ള വ്യാപക വിമര്‍ശനത്തിന്റെ ഭാഗമാണിത്.

വിമാനത്താവളത്തില്‍ വച്ച്‌ ബൊല്‍സൊനാരോ മാസ്‌ക് ഊരിയതായും റിപ്പോര്‍ട്ടുകളുണ്ട്. മാസ്‌ക് ഉപയോഗം, ലോക്ഡൗണ്‍, വാക്‌സിന്‍ എന്നിവ ഉപയോഗിച്ചുള്ള കോവിഡ് പ്രതിരോധത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരാളാണ് ബോല്‍സൊനാരോ. അമേരിക്കയ്ക്ക് പിന്നാലെ ഏറ്റവുമധികം കോവിഡ് മരണങ്ങള്‍ ഉണ്ടായ രാജ്യമെന്ന നിലയില്‍ ബ്രസീല്‍ എത്തിയത് സര്‍ക്കാരിന്റെ പരാജയമാണെന്ന് വിമര്‍ശനമുണ്ട്. മഹാമാരിയുടെ പശ്ചാതലത്തിലും പ്രസിഡന്റിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.നേരത്തെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബൊല്‍സൊനാരോയ്ക്ക് പിഴ ചുമത്തിയിരുന്നു. മാസ്‌ക് ധരിക്കാതെ പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

Leave A Reply

Your email address will not be published.