Ultimate magazine theme for WordPress.

എ.ടി.എം ഇടപാട്​ ചാര്‍ജ്​ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ അനുമതി നല്‍കി റിസര്‍വ്​ ബാങ്ക് ഓഫ് ഇന്ത്യ

0

മുംബൈ: എ.ടി.എം ഇടപാട്​ ചാര്‍ജ്​ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ അനുമതി നല്‍കി റിസര്‍വ്​ ബാങ്ക് ഓഫ് ഇന്ത്യ. ഇന്‍റര്‍ചേഞ്ച്​ ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ്​ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്​. ഇതോടെ എ.ടി.എം ഇടപാടിന്​ ഉപഭോക്താക്കളും അമിത ചാര്‍ജ്​ നല്‍കേണ്ടി വരും. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ്​ നടപടി.

ഇന്‍റര്‍ചേഞ്ച്​ ചാര്‍ജ്​ 15ല്‍ നിന്ന്​ 17 രൂപയാക്കി വര്‍ധിപ്പിക്കാനാണ്​ അനുമതി. എ.ടി.എം കാര്‍ഡ്​ നല്‍കുന്ന ബാങ്ക്​ എ.ടി.എം സര്‍വീസ്​ പ്രൊവൈഡര്‍ക്ക്​ നല്‍കുന്ന ചാര്‍ജാണിത്​.
ഉപയോക്​താക്കള്‍ ഇതരബാങ്കിന്‍റെ എ.ടി.എം ഉപയോഗിച്ച്‌​ പണം പിന്‍വലിക്കു​മ്ബോഴാണ്​ ഈ ചാര്‍ജ്​ ബാങ്കുകള്‍ എ.ടി.എം പ്രൊവൈഡര്‍മാര്‍ക്ക്​ നല്‍കുന്നത്​. ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജ്​ അഞ്ച്​ രൂപയില്‍ നിന്ന്​ ആറ്​ രൂപയായും വര്‍ധിപ്പിക്കും.

ഇതോടെ എ.ടി.എമ്മില്‍ നിന്ന്​ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഉപയോക്​താക്കള്‍ക്ക്​ ചുമത്തുന്ന ചാര്‍ജും ബാങ്കുകള്‍ വര്‍ധിപ്പിക്കും. നിലവില്‍ പ്രതിമാസം സ്വന്തം ബാങ്കി​ന്‍റെ എ.ടി.എമ്മില്‍ നിന്ന്​ അഞ്ച്​ ഇടപാടുകളും മറ്റ്​ ബാങ്കുകളില്‍ മൂന്ന്​/ അഞ്ച് (മെട്രോ / നോണ്‍ മെട്രോ) ഇടപാടുകളും നടത്താനാണ്​ അനുമതിയുള്ളത്​. ഇതിന്​ ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ ചാര്‍ജായി നല്‍കണം.ഇത്​ 21 രൂപയായി ബാങ്കുകള്‍ വര്‍ധിപ്പിക്കും. 2022 ജനുവരി ഒന്ന്​ മുതല്‍ പുതിയ ചാര്‍ജ്​ നിലവില്‍ വരും. ഇതിനൊപ്പം നികുതിയുമുണ്ടാകും

Leave A Reply

Your email address will not be published.