Ultimate magazine theme for WordPress.

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയില്‍ തരംഗമായി മാറിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്

0

തിരുവനന്തപുരം: ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയില്‍ തരംഗമായി മാറിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഓഡിയോ ചാറ്റിംഗിലൂടെയുള്ള ഒരു സൈബര്‍ കൂട്ടായ്മയാണിത്. സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പറ്റുന്ന ഒരു ലൈവ് ശബ്ദ ചാറ്റാണ് ക്ലബ് ഹൗസ്.

മാര്‍ച്ച്‌ 2020-ല്‍ ഐ.ഒ.എസ് പ്ലാറ്റ്ഫോമ്മിലാണ് ആദ്യം ക്ലബ് ഹൗസ് ആരംഭിച്ചത്. 2021 മെയ് മാസം ആന്‍ഡ്രോയ്ഡിലും ക്ലബ് ഹൗസ് ലഭ്യമായി തുടങ്ങി. അന്താരാഷ്ട്ര തലത്തിലുള്ള ചര്‍ച്ചകള്‍ നടത്താന്‍ വരെ ക്ലബ് ഹൗസിലൂടെ കഴിയും. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ റേസ് ദി ഹാന്‍ഡ് എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മോഡറേറ്റര്‍ നിങ്ങള്‍ക്ക് സംസാരിക്കാനുള്ള അവസരമൊരുക്കും. കേള്‍വിക്കാരന്‍ മാത്രമായി തുടരാനുള്ള അവസരവും ക്ലബ് ഹൗസ് ഒരുക്കുന്നുണ്ട്

ചിലര്‍ സമയം ചെലവഴിക്കാനായിട്ടായിരിക്കും ക്ലബ് ഹൗസില്‍ കേറുന്നത്. എന്നാല്‍ ചിലര്‍ക്ക് ഇത് മറ്റുള്ളവരുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ്.

ക്ലബ്ബ്ഹൗസ് അക്കൗണ്ട് കാര്യക്ഷമമായി ഉപയോഗിക്കാന്‍ പ്രൊഫൈല്‍ വ്യക്തമായി നല്‍കാന്‍ ശ്രദ്ധിക്കണം. സ്വയമായി നല്‍കുന്ന വിവരങ്ങളിലൂടെ നമ്മളെ ഫോളോ ചെയ്യാന്‍ സാധിക്കും. കീ വേഡ് ഉപയോഗിച്ചുള്ള തിരച്ചിലുകളില്‍ അപ്രകാരമുള്ള പ്രൊഫൈലുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേക്കാം. ലിങ്കിഡ്‌ഇന്‍, ഇന്‍സ്റ്റഗ്രാം ലിങ്ക് പ്രഫൈലുകള്‍ ക്ലബ് ഹൗസില്‍ ഷെയര്‍ ചെയ്യാനും സാധിക്കും. ഒരു മോഡറേറ്റര്‍ ആണെങ്കില്‍ ക്ലബ് ഉണ്ടാക്കി സംസാരിക്കുമ്ബോള്‍ കൃത്യമായും ആധികാരികമായി സംസാരിക്കുകയും ചര്‍ച്ച നയിക്കുകയും ചെയ്യണം. ക്ലബിലെ അംഗങ്ങളുടെ അഭിരുചിക്ക് അനുസരിച്ച്‌ നല്ല വിഷയങ്ങള്‍ വേണം ചര്‍ച്ചയ്ക്ക് തെരഞ്ഞെടുക്കേണ്ടത്.

എല്ലാ സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമിനെയും പോലെ ക്ലബ് ഹൗസിനും ചില പോരായ്മകളുണ്ട്. തട്ടിപ്പിനുള്ള സാധ്യതയും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാനുള്ള സാധ്യതയുമെല്ലാം ഇതിലുണ്ട്. ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തതായി പരാതിപ്പെട്ട് നിരവധി സിനിമാ താരങ്ങള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.