Ultimate magazine theme for WordPress.

ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് ബിജെപി കാഴ്ചവെയ്ക്കുന്ന സദ്ഭരണത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് സില പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ പദ്ധതികളുടെ ഫലമാണ് ഈ വിജയം. ഉത്തര്‍പ്രദേശിലെ സദ്ഭരണം ജനങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസമാണ് ബിജെപിയെ വിജയിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി’- യോഗി ആദിത്യനാഥ് പറഞ്ഞു.

75 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67 എണ്ണത്തിലും വിജയിച്ചാണ് ബിജെപി കരുത്ത് കാട്ടിയത്. 21 സീറ്റുകളില്‍ ബിജെപി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു

Leave A Reply

Your email address will not be published.