Ultimate magazine theme for WordPress.

സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു മുഖ്യമന്ത്രിക്ക് കത്തെഴുതി എ. എം ആരിഫ് എം പി

0

ആലപ്പുഴ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു മുഖ്യമന്ത്രിക്ക് കത്തെഴുതി എ. എം ആരിഫ് എം പി. നിലവിൽ സംസ്ഥാനത്ത് ലോക്ക്ഡൗൻ തുടരുന്ന സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികയുള്ളവ ആഴ്ച്ചയിൽ രണ്ട് ദിവസമാണ് തുറന്ന് പ്രവർത്തിക്കുന്നത്. കൂടാതെ കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിലവിൽ വെള്ളിയാഴ്ചമാത്രമാണ് എല്ലാ കടകളും തുറക്കാൻ അനുമതിയുള്ളത് എല്ലാവരും ഒരു ദിവസം കൂട്ടത്തോടെ കടകളിലേയ്ക്ക് ചെല്ലുന്നതുമൂലം കോവിഡിന്റെ വ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയാണെന്നും
ദീർഘനാളായി കടകൾ അടച്ചിടുന്നതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണം എന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടര മാസത്തിൽ അധികമായി കടകൾ വല്ലപ്പോഴുമാണ് തുറക്കാൻ സാധിക്കുന്നത്. കടകൾ തുറക്കാൻ സാധിക്കാത്തതിനാൽ നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. ആയതിനാൽ സാഹചര്യം സമഗ്രമായി വിലയിരുത്തി കടകൾ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

 

മുഖ്യമന്ത്രിക്കെഴുതിയ കത്തിന്റെ പൂർണരൂപം

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലൊക്ക്ഡൌൺ നിയന്ത്രണങ്ങൾ മൂലം വളരെ അധികം ബുദ്ധിമുട്ടുന്ന കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്ന തിനാണ് ഈ കത്തെഴുതുന്നത് . കഴിഞ്ഞ രണ്ട് മാസത്തിലധികമായി അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ഒഴികെ സംസ്ഥാനത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ ആവാത്ത സ്ഥിതിയിലാണ് . കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിലവിൽ വെള്ളിയാഴ്ചമാത്രമാണ് എല്ലാ കടകളും തുറക്കാൻ അനുമതിയുള്ളത് . ഇതു മൂലം വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടത്തോടൊപ്പം , എല്ലാവരും ഒരു ദിവസം കൂട്ടത്തോടെ കടകളിലേയ്ക്ക് ചെല്ലുന്നതുമൂലം കോവിഡിന്റെ വ്യാപനത്തിനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടുകയാണ് . നല്ലൊരു ശതമാനം വ്യാപാരികളും കടകൾ തുടർച്ചയായി തുറക്കാൻ സാധിക്കാത്ത തുമൂലം കടക്കെണിയിലും വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്ത അവസ്ഥയിലുമാണ്. സാഹചര്യത്തിൽ എല്ലാ ദിവസവും നിശ്ചിത സമയത്തേയ്ക്ക് എല്ലാ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡ ങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് തുറക്കാൻ അനുവദിക്കുകയാണെങ്കിൽ വ്യാപാരികൾക്കും പൊതുസമൂഹത്തി നും ഒരു പോലെ പ്രയോജനപ്രദമാകും . ആയതിനാൽ ഈ വിഷയത്തിൽ സമഗ്രമായ അവലോകനം നടത്തി അനുഭാവ പൂർണ്ണമായ തുടർനടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave A Reply

Your email address will not be published.