Ultimate magazine theme for WordPress.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

0

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി കോഴിക്കോട് , വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

അതേസമയം വിവിധയിടങ്ങളിലെ ശക്തമായ മഴയെ തുടർന്ന് നേത്രാവതി എക്സ്പ്രസ് ട്രെയിൻ വഴിതിരിച്ചു വിട്ടു. ബുധനാഴ്ച പുറപ്പെട്ടെ നേത്രാവതി എക്സ്പ്രസാണ് വഴിതിരിച്ചുവിട്ടത്. കൊങ്കൺ മേഖലയിലെ അതിതീവ്ര മഴയെ തുടർന്നാണ് നീക്കം. തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിനാണ് വഴി തിരിച്ചുവിട്ടത്. മഴ ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടിലെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദപാത്തിയു |മാണ് മഴ ശക്തമാകാന്‍ വഴിയൊരുക്കുന്നത്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി, വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.