Ultimate magazine theme for WordPress.

അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.സി.പി ഗാന്ധി സ്മൃതി യാത്ര നടത്തി

0

തിരുവനന്തപുരം : എൻ.സി.പി യുടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അടൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ് സാബു ഖാൻ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി.

ഇന്നലെ വൈകിട്ട് 5 മണിക്ക് മഹാത്മാജിയുടെ പാദസ്പർശം ഏറ്റ അടൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ റ്റി.കെ മാധവ സൗധത്തിന് മുന്നിൽ നിന്നും ആരംഭിച്ച ഗാന്ധി സ്മൃതി യാത്ര സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സമാപിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് എസ്‌. സാബു ഖാൻ അധ്യക്ഷത വഹിച്ചു.. സംസ്ഥാന സെക്രട്ടറി എം. അലാവുദീൻ അടൂർ ഉദ്ഘാടനം ചെയ്തു…

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മേലൂട് അഭിലാഷ് ആമുഖ പ്രഭാഷണം നടത്തി…

സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. അടൂർ നരേന്ദ്രൻ ജാഥ ക്യാപ്റ്റന് പതാക കൈമാറി.

ബി.കണ്ണൻ നായർ, രാജൻ അനശ്വര, വർഗീസ് മാത്യു, ഹരി പതഞ്‌ജലി,ഷീബ വർഗീസ്,തെരെസ ജോർജ്, ഷേർളി ജേക്കബ്, മുണ്ടപ്പള്ളി അനിൽ, ബൈജു സ്വര സാധന, വിജയകുമാർ പന്തളം, റോയ് മാണിക്യ തറ, എം. ആർ ഗോപാല കൃഷ്ണ കുറുപ്പ്, ബിജി തുമ്പമൺ, വിലാസ് ഐക്കാട്, അജി ചരുവിള ,അഞ്ജന നടേശൻ എന്നിവർ പ്രസംഗിച്ചു…

ശശികുമാർ താന്നിക്കൽ, എൽ. എസ്‌ സുരേഷ്
ഏഴാംകുളം, ശ്യം മുരളി സന്തോഷ് പഴകുളം, ഗോപകുമാർ കൂട്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി …

Leave A Reply

Your email address will not be published.