Ultimate magazine theme for WordPress.

എൻ.സി.പി രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0

തിരുവനന്തപുരം : യുപിയിലെ ലഖംപൂർ വേദിയിൽ കർഷക സമരത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി 8 കർഷകരെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്നാവശ്യപ്പെട്ടും വിവാദമായ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻ.സി.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മയെ എം.എൽ.എ തോമസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു .

രാജ്യത്തെ കർഷക പ്രക്ഷോഭം അടിച്ചമർത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങൾ നടത്തുവാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഇത്തരം കൊലപാതകങ്ങൾ നടത്തുവരെ സംരക്ഷണം നൽകയും അവർ ചെയ്യുന്നു അദ്ദേഹം പറഞ്ഞു.

പ്രതിഷേധ കൂട്ടായ്മയിൽ എൻ.സി.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷാജി, ജില്ലാ നേതാക്കന്മാരായ അഡ്വ. സ്വാമിനാഥൻ, ആർ.എസ് സുനിൽകുമാർ , ഇടകുന്നിൽ മുരളി , സി. അജികുമാർ , ഡി. സൂര്യകാന്ത് , അഡ്വ. സജയൻ , അനൂപ് വെഞ്ഞാറമൂട് തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.